കാസർഗോഡ് ജില്ല സ്കൂൾ കായികമേളയിൽ മെഡലുകൾ നേടി നാടിനഭിമാനമായ വിദ്യാർത്ഥികളെ കെ എസ് യു - എം എസ് എഫ് ജി എച്ച്എസ്എസ് പരപ്പ യൂണിറ്റ് അനുമോദിച്ചു
പരപ്പ : കാസർഗോഡ് ജില്ല സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയ ലിഥിന കെ.വി ,നടത്ത മത്സരത്തിൽ സ്വർണമെഡൽ നേടിയ വിനയ, റിലേയിൽ സ്വർണ മെഡൽ നേടിയ പ്രശോഭ് എന്നിവരെ കെഎസ്‌യു - എം എസ് എഫ് ജി എച്ച്എസ്എസ് പരപ്പ യൂണിറ്റ് അനുമോദിച്ചു. കായികമേളയിൽ നാല് സ്വർണ്ണ മെഡലുകൾ നേടിയാണ് ലിഥിന വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയത്. സ്കൂൾ പ്രിൻസിപ്പൽ ശ്രീ.എസ് എം ശ്രീപതി ചടങ്ങിൽ ആശംസകൾ നേർന്നു. സ്കൂൾ ലീഡർ ആൽഫ്രഡ് പ്രകാശ്, സ്കൂൾ പാർലമെന്റ് ഭാരവാഹികൾ,കെ എസ് യു എം എസ് എഫ് യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.
No comments