ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു
കാഞ്ഞങ്ങാട് : ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ്
മരിച്ചു. ഹോസ്ദുർഗ് പഴയ കടപ്പുറം നവോദയ ക്ലബ്ബിന് സമീപം താമസിക്കുന്ന പ്രജീഷ് (36) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി വീട്ടിൽ വച്ച് ശ്വാസതടസം അനുഭവപ്പെട്ട പ്രജീഷിനെ കാഞ്ഞങ്ങാട് അരിമല ഹോസ്പിറ്റലിൽ തുടർന്ന് കാസർകോട് കാരവൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സക്കിടെ വ്യാഴാഴ്ച രാത്രിയാണ് മരണം. വടകരമുക്കിലെ പെട്രോൾ പമ്പിലെ ജീവനക്കാരനാണ്. നേരത്തെ പുതിയ കോട്ട മാർക്കറ്റിലെ സിഗരറ്റ് ഹോൾസെയിൽ കടയിലും ജോലി ചെയ്തിരുന്നു.
വിവാഹം ക്ഷണിക്കാൻ പോകുന്നതിനിടെ വീണു കാലിൻ എല്ല് പൊട്ടിക്കുന്നതിനിനെ തുടർന്ന് വിവാഹം മാറ്റിവച്ചിരുന്നു. പൃഥ്വിരാജ് ഫാൻസിന്റെ ജില്ലാ ഭാരവാഹിയാണ്. പരേതനായ ഭാർഗവന്റെയും പ്രേമയുടെ മകനാണ്. മത്സ്യത്തൊഴിലാളിയായ പ്രജിത്ത് ഏക സഹോദരനാണ്.
No comments