Breaking News

ഒളവറ ഗ്രന്ഥാലയത്തിൽ ഗ്രഡേഷൻ ടീം സന്ദർശനം നടത്തി


തൃക്കരിപ്പൂർ:ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ വർഷത്തിൽ സ്ഥാപിച്ച കാസർഗോഡ് ജില്ലയുടെ തെക്കേയറ്റത്ത് കണ്ണൂർ ജില്ലയിലേക്കുള്ള അതിർത്തി ഗ്രാമമായ ഒളവറയിൽസ്ഥിതിചെയ്യുന്ന ഹോസ്ദുർഗ് താലൂക്കിലെ ഏറെ പഴക്കമുള്ള ഒളവറ ഗ്രന്ഥാലയത്തിൽ ഗ്രഡേഷൻ പ്രവർത്തനവുമായി ബന്ധപ്പെട്ട് കാസർഗോഡ് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ:പി. പ്രഭാകരൻ നേതൃത്വം നൽകുന്ന ഗ്രഡേഷൻ ടീം അംഗങ്ങളായ ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.ചന്ദ്രൻ, ജോ:സെക്രട്ടറി പി.വി. ദിനേശൻ, എക്സിക്യൂട്ടീവ് മെമ്പർ സുനിൽ പട്ടേന,വി.റോഷീന എന്നിവർ സന്ദർശിച്ചു.

 2024-25 വർഷത്തെ ലൈബ്രറികളുടെ ഗ്രേഡ് നിർണയിക്കുന്നതിനായി ഗ്രന്ഥാലയത്തിൻ്റെ കഴിഞ്ഞവർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായുള്ള ഗ്രഡേഷൻ ടീമിൻ്റെ സന്ദർശനവുമായി ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി.വിജയൻ, സെക്രട്ടറി സി. ദാമോദരൻ, ലൈബ്രറിയ കെ.സജിന, കലാസമിതി സെക്രട്ടറി ടി.വി.ഗോപി, വനിതാവേദി അംഗം ഗ്രീഷ്മ.കെ.പി. തുടങ്ങിയവർ സഹകരിച്ചു.

No comments