Breaking News

ആവേശ തിമർപ്പിൽ ആറാടി കോടോത്ത് ഡോ.അംബേഡ്കർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് കൊയ്ത്തുത്സവം


രാജപുരം : കോടോത്ത് ഡോ: അംബേദ്കർ ഗവ: ഹയർസെക്കന്ററി സ്കൂൾ എൻ എസ് എസ്  യൂണിറ്റ് കോടോം മുണ്ടേൻ വയലിൽ വിത്തിറക്കിയതിന്റെ കൊയ്ത്തുത്സവം നാടിന്റെ ഉത്സവമായി മാറി.  കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ബാബു പി എം, ഹെഡ്മാസ്റ്റർ അശോകൻ, പി ടി എ  പ്രസിഡന്റ് സൗമ്യ വേണുഗോപാൽ, വൈസ് പ്രസിഡന്റ് രമേശൻ പി, എസ് എം സി  ചെയർമാൻ ടി ബാബു, പി ഗോവിന്ദർ ,ടി കെ നാരായണൻ, കോടോത്ത് വിജയകുമാർ, ബിജുമോൻ കെ ബി ,മദർ  പി ടി എ പ്രസിഡന്റ് നീതു, ഉമിത, എന്നിവർ പങ്കെടുത്തു. എൻ എസ് എസ്  പ്രോഗ്രാം കോഡിനേറ്റർ ജയരാജ്, അധ്യാപകരായ സജിനി, പത്മനാഭൻ ,പ്രദീപ് എന്നിവർ നേതൃത്വം നൽകി

No comments