കൊന്നക്കാട് ഗവണ്മെന്റ് എൽ പി സ്കൂളിൽ കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി അനുവദിച്ച പുതിയ ഹൈടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം കാഞ്ഞങ്ങാട് എം എൽ എ ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു
കൊന്നക്കാട് : കൊന്നക്കാട് ഗവണ്മെന്റ് എൽ പി സ്കൂളിൽ കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി അനുവദിച്ച പുതിയ ഹൈടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമം ബഹു : കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രാജു കട്ടക്കയം അധ്യക്ഷനായി.പി ഡബ്ല്യൂ ഡി എഞ്ചിനീയർ സജിത്ത് എം റിപ്പോർട്ട് അവതരിപ്പിച്ചു. കാസർഗോഡ് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ചന്ദ്രൻ വി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മോൻസി ജോയി, പി സി രഘുനാഥൻ, എ ഇ ഒ രത്നാകരൻ ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് , കെ എസ് കുര്യാക്കോസ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി ജി ദേവ്, ടി പി തമ്പാൻ, സാജൻ പുഞ്ച, ചന്ദ്രൻ വിളയിൽ, മുൻ ഹെഡ്മിസ്ട്രസ് മേഴ്‌സി തോമസ്, പി ടി എ വൈസ് പ്രസിഡന്റ് ബിനു തോട്ടോൻ, മുൻ മെമ്പർ കെ വി കൃഷ്ണൻ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് , എ ടി ബേബി, മുൻ പിടിഎ പ്രസിഡന്റ് പ്രഭാകരൻ കാട്ടാമ്പള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രധാനാധ്യാപിക ജിൻസി ജോസഫ് സ്വാഗതവും പി ടി എ പ്രസിഡന്റ് പ്രദീപ് എം. നന്ദിയും അർപ്പിച്ചു സംസാരിച്ചു.
No comments