Breaking News

കൊന്നക്കാട് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത് ഉത്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : വട്ടക്കയം ചാമുണ്ഡിശ്വരി കാവ് ചണ്ഡികാഹോമ സംഘാടക സമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയുടെയും കാഞ്ഞങ്ങാട് അഹല്ല്യ ഫൗണ്ടേഷൻ കണ്ണാശു പത്രിയുടെയും സഹകരണത്തോടെ   കൊന്നക്കാട് വെച്ച്  സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കൊന്നക്കാട് ചൈത്രവാഹിനി ഓഡിറ്റോറിയത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് കാഞ്ഞങ്ങാട് ഡി. വൈ. എസ്. പി. ബാബു പെരിങ്ങോത്ത് ഉത്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ സൂര്യ നാരായണൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. റിട്ട. സി. ആർ. പി. എഫ്. ഐജി കെ. വി. മധുസൂദനൻ മുഖ്യഅഥിതി ആയിരുന്നു. വാർഡ് മെമ്പർ മോൻസി ജോയി. പി. സി. രഘുനാഥൻ നായർ. വ്യാപാരി വ്യവസായി ഏകോപനസമിതി കൊന്നക്കാട് യൂണിറ്റ് പ്രസിഡന്റ്. എ. ടി. ബേബി. ടി. പി. തബാൻ.

അഹല്ല്യ ഫൗണ്ടേഷൻ പി. ആർ.ഒ പ്രഭാകരൻ വാഴുന്നോറടി  തുടങ്ങിയവർ പ്രസംഗിച്ചു.

എസ്. റെജി കുമാർ സ്വാഗതവും വി. വി. രാഘവൻ നന്ദിയും പറഞ്ഞു. ക്യാബിൽ ആസ്റ്റർ മിംസ് ആശുപത്രിയിയിലെ വിദഗ്‌ധരായഡോക്ടർ മാരുടെ സേവനവും രോഗി കൾക്ക് മരുന്ന് വിതരണവും  പങ്കെടുത്ത ആളുകൾക്ക്  തുടർ ചികിത്സയ്ക്ക്ള്ള മാർഗ്ഗനിർദ്ദേശങ്ങളും നൽകി.

No comments