ബളാൽ പഞ്ചായത്തിൽ കോൺഗ്രസ്സ് വാർഡ് കൺവെൻഷനുകൾ ആരംഭിച്ചു കൊന്നക്കാട് നടന്ന ഒമ്പതാം വാർഡ് കൺവെൻഷൻ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട് : ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബളാൽ പഞ്ചായത്തിൽ കോൺഗ്രസ്സ് വാർഡ് കൺവെൻഷനുകൾ ആരംഭിച്ചു.
ജില്ലയിൽ കോൺഗ്രസ്സിന് മൃഗീയ ഭൂരിപക്ഷമുള്ള പഞ്ചായത്ത് ആണ് ബളാൽ പഞ്ചായത്ത്. പതിനാറു വാർഡ് ഉള്ള പഞ്ചായത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ട് വാർഡുകൾ നഷ്ടമായിരുന്നു. വരുന്ന തിരഞ്ഞെടുപ്പിൽ ഒരു വാർഡ് അധികം ആവുകയും ചെയ്യൂന്നതോടെ പതിനേഴ് വാർഡുകളും പിടിച്ചെടുക്കുവാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.
നിലവിൽ പതിമൂന്ന് വാർഡുകളിലും കൺവെൻഷൻ പൂർത്തിയായി. കൊന്നക്കാട് നടന്ന ഒമ്പതാം വാർഡ് കൺവെൻഷൻ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.
വാർഡ് പ്രസിഡന്റ് അനീഷ് ആന്റണി അധ്യക്ഷതവഹിച്ചു. ഡി. സി സി. ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ. മധുസൂദനൻ ബാലൂർ. എം. പി. ജോസഫ്. ബിൻസി ജെയിൻ.പി. സി. രഘു നാഥൻ നായർ. രതീഷ് ഒന്നാമൻ എനിവർ പ്രസംഗിച്ചു.
അനീഷ് ആന്റണി വാർഡ് പ്രസിഡന്റ് ആയി 18 അംഗ കമ്മിറ്റിയും നിലവിൽ വന്നു. വനാതിർത്തികളിൽ വന്യമൃഗ ശല്യത്താൽ ബുദ്ധിമുട്ട് നേരിടുന്നവർക്ക് സർക്കാർ സുരക്ഷയും സാമ്പത്തിക സഹായവും ലഭ്യമാക്കണമെന്നും സോളാർ വേലി ഉൾപ്പെടെ നിർമ്മിച്ച് കൃഷിഭൂമികൾ സംരക്ഷിക്കാൻ നടപടി ഉണ്ടാകണ മെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു
No comments