മാലോം കൂലോം വയനാട്ട്കുലവൻ ദേവസ്ഥാനം: പുനരുദ്ധാരണ കമ്മറ്റി രൂപവത്കരിച്ചു
വെള്ളരിക്കുണ്ട്: മാലോത്ത് ഏഴ്പതിറ്റാണ്ട് മുമ്പ് മൺ മറഞ്ഞ വയനാട്ട് കുലവൻ ദേവസ്ഥാനം പുനരുദ്ധരിക്കാൻ കമ്മറ്റി രൂപവത്കരിച്ചു. യോഗം രാജൻ പെരിയ ഉദ്ഘാടനം ചെയ്തു. ഭാസ്ക്കരൻ നമ്പ്യാർ മണിക്കല്ല് അധ്യക്ഷത വഹിച്ചു.
ഫണ്ട് ശേഖരണം മുൻ ഐ.ജി കെ.വി.മധുസൂദനൻ പണ്ടാരത്തിൽ അമ്പാടിയിൽ നിന്നും തുക കൈപ്പറ്റി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത്പ്രസിഡന്റ് മാരായ രാജു കട്ടക്കയം,ടി.കെ.നാരായണൻ ,എൻ. ബാലചന്ദ്രൻ നായർ , എൻ.എസ്.എസ് കരയോഗംപ്രസിഡന്റ് പുഴക്കരകുഞ്ഞിക്കണ്ണൻ നായർ , എസ്.എൻ.ഡി.പി യൂണിയൻ കൗൺസിലർ പി.ആർ. ശശിധരൻ , ബി.ബാലകൃഷ്ണൻ നമ്പ്യാർ,
രവിതോട്ടത്തിൽ, കൃഷ്ണൻ മൊയാളം, രത്നാകരൻ നമ്പ്യാർ, വേണു വെളിച്ചപ്പാടൻ അയ്യങ്കാവ്, മീനാക്ഷി ബാലകൃഷ്ണൻ , ബിജു നെല്ലിക്കാടൻ എന്നിവർ സംസാരിച്ചു.
No comments