സി.പി.ഐ.എം നീലേശ്വരം ഏരിയാ സമ്മേളനം : നവം.16ന് പരപ്പയിൽ ജില്ലാതല നാടൻപാട്ട് മത്സരം
പരപ്പ : 24-ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി നീലേശ്വരം ഏരിയാ സമ്മേളനം നവംബർ 26 27 തീയതികളിൽ -നീലേശ്വരം കോട്ടപ്പുറത്ത് വെച്ച് നടക്കുന്നു.ഏരിയാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി ജില്ലാതല നാടൻപാട്ട് മത്സരം പരപ്പയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
മത്സരം നവംബർ 16ന് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പരപ്പ ടൗണിൽ നടത്തുവാൻ സംഘാടകസമിതി യോഗം തീരുമാനിച്ചു.
ടി.പി. തങ്കച്ചന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടകസമിതി രൂപീകരണയോഗം പാറക്കോൽ രാജൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എ. ആർ.രാജു, നാട്ടു കലാകാരകൂട്ടം ജില്ലാ സെക്രട്ടറി ഷൈജു ബിരിക്കുളം, വിനോദ് പന്നിത്തടം, എ.ആർ. വിജയകുമാർ, ഗിരീഷ് കാരാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. തനത് പാട്ട്, തനത് വാദ്യങ്ങൾ, സ്ത്രീ - പുരുഷ പ്രായഭേദമെന്യേ 10 പേരടങ്ങുന്ന ഗ്രൂപ്പടിസ്ഥാ നത്തിലുള്ള മത്സരമാണ് നടക്കുക.
സംഘാടകസമിതി ഭാരവാഹികളായി എ. ആർ.രാജു - ചെയർമാൻ, ടി.പി.തങ്കച്ചൻ, സി.വി. മന്മഥൻ, കെ.വി.തങ്കമണി - വൈസ് ചെയർമാൻ,എ. ആർ.വിജയകുമാർ - കൺവീനർ, വിനോദ് പന്നിത്തടം,സി.രതീഷ്, ഗിരീഷ് കാരാട്ട് -ജോയിൻറ് കൺവീനർമാർ എന്നിവരെ തെരഞ്ഞെടുത്തു
മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവരും,കൂടുതൽ വിവര ങ്ങൾ അറിയേണ്ടവരും 94 46 66 84 56, 94 95 14 66 84 നമ്പരിൽ വിളിക്കുക.നവംബർ 10ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണമെന്ന് അറിയിക്കുന്നു.
വിജയികൾക്ക് ക്യാഷ് പ്രൈസ് ഒന്നാം സ്ഥാനം - 8000/-, രണ്ടാം സ്ഥാനം -5000/-, മൂന്നാം സ്ഥാനം - 3000/- രൂപ പ്രകാരം നൽകുന്നതാണ്.
No comments