Breaking News

വെള്ളരിക്കുണ്ട് കാറളം പ്രിയദർശിനി ക്ലബ്ബ് നേതൃത്വത്തിൽ കാട് മൂടിക്കിടന്ന റോഡുകൾ വൃത്തിയാക്കി പിന്തുണയുമായി 50 ഓളം പേർ സേവന പ്രവർത്തനത്തിന് ഒപ്പം ചേർന്നു


വെള്ളരിക്കുണ്ട് : കക്ഷി രാഷ്ട്രീയം മറന്ന് 50 ഓളം പേർ  ഒരുമിച്ചിറങ്ങിയപ്പോൾ 5 കിലോമീറ്റർ ദൂരം റോഡിന് ശാപമോക്ഷം.

കാട് മൂടി കിടക്കുന്നത് മൂലം വാഹനയാത്രയ്ക്ക് ഒപ്പം കാൽ നടയാത്ര പോലും ദുഷ്ക്കരമായ ബളാൽ പഞ്ചായത്തിലെ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ജംഗഷൻ മുതൽ ചെമ്മൻചേരിവരെയും മങ്കയം കാറളം റോഡുമാണ് നാട്ടുകാരുടെ കൂട്ടായ്മ്മയിൽ പുതു മോഡി അണിഞ്ഞത്.

കാറളം പ്രിയദർശിനി ക്ലബ്ബ് ആണ് ഒഴിവു ദിവസമായ ഞായറാഴ്ച്ച സേവന പ്രവർത്തനത്തിന് ഇറങ്ങിയത്. കാട് വെട്ട് മെഷീൻ സ്വന്തമായുള്ള നാട്ടു കാർ അതുമായി റോഡിൽ ഇറങ്ങിയപ്പോൾ കത്തിയും തൂമ്പയും തുടങ്ങി പണി ആയുധങ്ങളുമായി കൂടെ കൂടി.

ആദ്യം 20 പേരിൽ നിന്നായിരുന്നു തുടക്കം. അവസാനമായപ്പോഴേക്കും നാട്ടിലെ സാമൂഹ്യ സന്നധരരായ 50 ഓളം പേർ രംഗത്തിറങ്ങിനാട്ടുകാരുടെ സേവന പ്രവർത്തനത്തിന് നാട്ടുകാരൻ കൂടിയായ ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഷോബി ജോസഫ്. ഉത്ഘാടകനായും എത്തി.

വാർഡ് മെമ്പർ വിനു കെ. ആർ അധ്യക്ഷത വഹിച്ചു. ടിജോ തോമസ് സുമേഷ് എംജെ. സുജിത്ത് ടോം കേ.സി  ടോണി കേസി സണ്ണി ജോസഫ്  സിജോ ജോർജ്. തോമസ് കാക്കനാട് ജോസ് പാലത്തിങ്കൽ വക്കച്ചൻ വട്ടമല ജോസ് കുന്നുംപുറം. ജോസ് വട്ടമല. ദിലീപ് മാത്യു ഷിനോജ് പാറപ്പായി  രാഹുൽ രാജു  ആൽബിൻ . അമ്പാടി അനിൽ കുമാർ. ഷൈജു പൊടിപ്പാറ. ധനേഷ് എന്നിവർ നേതൃത്വം നൽകി.

No comments