കുമ്പളയിൽ കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടുകിട്ടി
കുമ്പള കോയിപ്പാടി കടലില്‍ മീന്‍ പിടിക്കാനായി വല എറിയുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ യുവാവ് മരണപ്പെട്ടു. പെര്‍വാഡ് കോളനിയിലെ അര്‍ഷാദാണ് (20) മരിച്ചത്. ബുധനാഴ്ച്ച രാവിലെ 11-45-ഓടെ മത്സ്യത്തൊഴിലാളിയായ ലത്തീഫാണ് ആരിക്കാടി അഴിമുഖത്ത് മൃതദേഹം കണ്ടതും കരക്കെത്തിച്ചതും. ചൊവ്വാഴ്ച്ച വൈകിട്ടോടെയാണ് പ്രദേശവാസികള്‍ നോക്കി നില്‍ക്കെ അര്‍ഷാദ് അപ്രതീക്ഷിതമായി അപകടത്തില്‍പ്പെട്ടത്.
No comments