തായ്‌ലാൻഡിൽ വാട്ടർ റൈഡിനിടെയുണ്ടായ അപകടത്തിൽ തലശേരി സ്വദേശിനിയായ മലയാളി യുവതി മരിച്ചു
തലശ്ശേരി: തായ്ലാൻഡിലെ ഫുക്കറ്റില്‍ വാട്ടർ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു.
പിലാക്കൂല്‍ ഗാർഡൻസ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. സെപ്റ്റംബർ നാലിനായിരുന്നു അപകടം. പരിക്കേറ്റ് അബോധാവസ്ഥയില്‍ സിങ്കപ്പൂർ ആശുപത്രിയിലായിരുന്നു. ചികിത്സയ്ക്ക് നാട്ടിലേക്ക് മാറ്റാനിരിക്കെയാണ് മരണം.
സിങ്കപ്പൂരിലാണ് ലവീനയും കുടുംബവും താമസം. മാതാപിതാക്കളോടും കുടുംബാഗങ്ങളോടുമൊപ്പം ബാങ്കോക്കില്‍ സന്ദർശനത്തിന് പോയ പ്പോഴായിരുന്നു അപകടം. മൃതദേഹം ബുധനാഴ്ച രാവിലെ ആറിന് ധർമ്മടം പാലയാട് യൂണിവേഴ്സിറ്റി സെന്ററിനടുത്തുള്ള ലിനാസില്‍ എത്തിക്കും. കബറടക്കം 12-ന് സെയ്ദാർ പള്ളി കബറിസ്താനില്‍ നടക്കും.
പിതാവ്: മാരാത്തേയില്‍ നസീർ, മാതാവ്: ഷബീന നസീർ. ഭർത്താവ്: മുഹമ്മദ് റോഷൻ. മകൻ: ആദം ഈസ മുഹമ്മദ്. സഹോദരി: ഷസിൻ സിതാര (ദുബായ്). കേരള ബാർ കൗണ്‍സില്‍ വൈസ് ചെയർമാനും കേരള വഖഫ് ബോർഡ് അംഗവുമായ അഡ്വ. എം. ഷറഫുദ്ദീന്റെ സഹോദരന്റെ മകളാണ്
No comments