Breaking News

നല്ല മീൻ കറി വെക്കാൻ മൺചട്ടി ആയാലോ.. ആവശ്യക്കാർക്ക് മൺചട്ടികളുമായി പാലക്കാട്ടെ വില്പനക്കാർ വെള്ളരിക്കുണ്ടിൽ എത്തി


വെള്ളരിക്കുണ്ട് : നല്ല മീൻ കറി വെക്കാൻ മൺചട്ടി ആയാലോ.. ആവശ്യക്കാർക്ക് മൺചട്ടികളുമായി പാലക്കാട് ആലത്തൂർ മംഗലം ഡാം പരിസരത്തെ വില്പനക്കാർ വെള്ളരിക്കുണ്ടിൽ എത്തി.ആലത്തൂർ താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ ഉണ്ടാക്കുന്ന മൺപാത്രങ്ങൾ വാങ്ങി മലയോരത്തെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു തലചുമടായും,ടുവീലറുകളിലും  വിറ്റഴിക്കുകയുമാണ് പതിവെന്ന് ഇവർ പറയുന്നു. മൺപാത്രങ്ങൾക്ക് ആവശ്യക്കാർ ഏറെയാണെന്നും അതിനാൽ വിറ്റുതീരാൻ പ്രയാസപ്പെടാറില്ലെന്നും ഇവർ പറയുന്നു. 

വെള്ളരിക്കുണ്ട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്താണ് മൺപത്ര വില്പനക്കാർ താമസിക്കുന്നത്. 100 രൂപ മുതൽ മുകളിലോട്ടുള്ള വിവിധ തരത്തിലുള്ള കറി ചട്ടികൾ, കഞ്ഞികലങ്ങൾ തുടങ്ങി വില്പനയ്ക്കായി ഇവരുടെ കയ്യിലുണ്ട്. രസകരമായുള്ള വസ്തുത ചട്ടികൾ വില്പനയ്ക്കായി കൊണ്ടുപോകുന്ന കൊച്ചുടുവീലർ പാലക്കാട് നിന്നും ഓടിച്ചാണ് കൊണ്ടുവന്നത് എന്നാണ്. ഇറക്കിയ ലോഡ് വിറ്റുതീർന്നാൽ അടുത്തലോഡുമായി മറ്റു സ്ഥലങ്ങളിലേക്കായിരുക്കും ഇവരുടെ യാത്ര.

No comments