Breaking News

'മൂർഖൻപള്ളി - വരയിൽ റോഡിന് പാലം പണിയണം': ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുമ്പളപ്പള്ളി വാർഡ് സമ്മേളനം


കുമ്പളപ്പള്ളി : കുമ്പളപ്പളിയിൽ നിന്ന് മൂർഖൻപള്ളി വഴി വരയിലേക്കുള്ള പഞ്ചായത്ത് റോഡ് കുമ്പളപ്പള്ളിയിൽ പാലം പൂർണ്ണമാകുന്ന തോട് കൂടി ഇല്ലാതാകും കുമ്പളപ്പളി - ഉമിച്ചി റോഡിൽ നിർമ്മാണമാരംഭിച്ച് 4 വർഷം കഴിഞ്ഞ പാലം പണി പൂർത്തീകരിക്കരിച്ച് പാലത്തിനോട് ചേർന്ന് അരിക് കെട്ടി മണ്ണിടുന്നതോടെ മൂർഖൻ പള്ളി വഴി വരയിലേക്കുള്ള റോഡ് ഗതാഗതയോഗ്യമല്ലാതെ നടന്ന് പോകാൻ പോലും സാധിക്കാത്ത ദുരവസ്ഥയിലേക്ക് നീങ്ങുകയാണ്. ഈ റോഡ് അമ്പതോളം കുടുംബളുടെ നിത്യേനയുള്ള എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന റോഡാണ് 'പാലത്തിൻ്റെ അരികിൽ മണ്ണിടുന്നത് വളരെ ആശങ്കയോടെയാണ് നാട്ടുകാർ കാണുന്നത്. ഇതിന് ശശ്വത പരിഹാരമായ് മൂർഖൻ പള്ളി വരയിൽ റോഡിൽ പാലം നിർമ്മിച്ച് ഈ കുടുംബാഗങ്ങളുടെ ആശങ്കയകറ്റി റോഡ് ഗതാഗതയോഗ്യമാക്കി തരണ മെന്നു കുമ്പളപ്പള്ളി 13 വാർഡ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് യോഗം ആവശ്യപ്പെട്ടൂ. യോഗം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മനോജ് തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മറ്റിയംഗം വിജയൻ കക്കാണത്ത് അധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയംഗം അശോകൻ ആറളം, അബൂബക്കർ മുക്കട മണ്ഡലം കോൺഗ്രസ് സെക്രട്ടറി ബാലഗോപാലൻ കാളിയാനം' ബൂത്ത് പ്രസിഡൻ്റ് സിന്ധു വിജയകുമാർ, തുടങ്ങിയവർ സംസാരിച്ചു. വാർഡ്പ്രസിഡൻ്റായി എം. നാരായണൻ കുമ്പളപ്പളിയെ തെരെഞ്ഞെടുത്തു.

No comments