ഏഴു പതിറ്റാണ്ട് മുമ്പ് മൺ മറഞ്ഞ മാലോം കൂലോം വയനാട്ട് കുലവൻ ദേവസ്ഥാനം പുനർ:നിർമിക്കുന്നു
വെള്ളരിക്കുണ്ട് : മാലോം കൂലോം വയനാട്ട് കുലവൻ ദേവസ്ഥാനം പുനർ:നിർമിക്കുന്നു.ഏഴ് പതിറ്റാണ്ട് മുമ്പ് അന്യാധീനപ്പെട്ട മൺ മറഞ്ഞ ദേവസ്ഥാനം പുനരുദ്ധരിക്കാനുള്ള പ്രാരംഭ നടപടികൾ പൂർത്തിയായി. 30 സെന്റ് സ്ഥലം വിലക്കുവാങ്ങി അതിൽ ദേവസ്ഥാനവും മറ്റ് നിർമിതികളും നടത്തും.
പുനരുദ്ധാരണ കമ്മറ്റി രൂപവത്കരിക്കാനുള്ള പൊതു യോഗം 20 ന് 10 മണിക്ക് കൂലോത്ത് ഭഗവതി ക്ഷേത്ര സന്നിധിയിൽ ചേരും. ക്ഷേത്രം സ്ഥാനികരും പഞ്ചായത്ത്പ്രസിഡന്റ് മാരുൾപ്പെടെയുള്ള ജനപ്രതിനിധികളും സമുദായ സംഘടനാ ഭാരവാഹികളും മലയോരത്തെ ക്ഷേത്രങ്ങളിലെയും മടപ്പുര കളിലെയും കാവുകളിലെയും തറവാട്ട് ദേവസ്ഥാനങ്ങ ളിലേയും പ്രതിനിധികളും ഉൾപ്പെടെ യോഗത്തിനെത്തും.
No comments