Breaking News

റേഷൻ മസ്റ്ററിംഗ് നടത്താൻ സാധിക്കാത്ത ഈസ്റ്റ് എളേരി , വെസ്റ്റ്എളേരി പഞ്ചായത്തുകളിലുള്ളവർക്ക് പ്രത്യേക ക്യാമ്പ് നാളെ ശനിയാഴ്ച ഈസ്റ്റ് എളേരി പഞ്ചായത്ത് ഹാളിൽ


വെള്ളരിക്കുണ്ട് : ഈസ്റ്റ് എളേരി , വെസ്റ്റ്എളേരി പഞ്ചായത്തുകളിൽ ഇപോസ് മെഷീൻ വഴി വിരൽ പതിച്ച് ആധാറുമായി ബന്ധിപ്പിക്കാൻ സാധിക്കാത്ത എ എ വൈ / ബിപി എൽ കാർഡുകളിലെ അംഗങ്ങൾക്കായി ഐറിസ് സ്കാനർ ഉപയോഗിച്ച് ആധാർ അപ്ഡേഷൻ നടത്തുന്നതിനായി പ്രത്യേക ക്യാമ്പ് നാളെ ശനിയാഴ്ച ഉച്ചയ്ക്ക് 12.00 മണി മുതൽ 3.30 വരെ ഈസ്റ്റ് എളേരി പഞ്ചായത്ത് ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്. എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക. തുടർദിവസങ്ങളിൽ മറ്റു പഞ്ചായത്തുകളിലും നടത്തപെടുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു .



No comments