Breaking News

വെള്ളരിക്കുണ്ട് സബ് ആർ.ടി. ഓഫീസ് ഓട്ടോ ടാക്സി ഡ്രൈവർമാർക്കുള്ള ബോധവത്ക്കരണ ക്ലാസ്സ് നടത്തുന്നു


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് സബ് ആർ.ടി. ഓഫീസ് ഓട്ടോ ടാക്സി ഡ്രൈവർമാർക്കുള്ള ബോധവത്ക്കരണ ക്ലാസ്സ് നടത്തുന്നു .2024 ഒക്ടോബർ 24 വ്യാഴാഴ്ച രാവിലെ 10.30 മുതൽ വെള്ളരിക്കുണ്ട് താലൂക്ക് കോൺഫറൻസ് ഹാളിൽ വെച്ചാണ് ക്ലാസ് .വയനാട് എം.വി.ഐ.ആർ.ടി.ഒ എൻഫോഴ്സ്മെന്റ് സി.കെ. അജിൽ കുമാർ ക്ലാസ് നയിക്കും . കാസറഗോഡ് ആർ.ടി.ഒ ജി.എസ്. സജി പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്യും . ഡ്രൈവിംഗ് നിയമങ്ങൾ സംബന്ധിച്ച് ആഴത്തിലുള്ള അറിവ് നേടാൻ ഈ പരിപാടി പ്രയോജനപ്പെടുത്തണമെന്ന് ജോയിന്റ് ആർ.ടി.ഒ വെള്ളരിക്കുണ്ട്  അറിയിച്ചു .

No comments