പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ബസ് ഡ്രൈവര്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട് : ചന്തേര പോലീസ് സ്റ്റേഷൻ പരിധികളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ 14 കാരിയെ ശുചിമുറിയിൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ.ചെമ്പ്രകാനം സ്വദേശി ഷബീറലി (38) യെയാണ് പോക്സോ കുറ്റം ചുമത്തി ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. ഹയർ സെക്കന്ററി സ്കൂളിന്റെ ബസ് ഡ്രൈവറായ ഷബീറലി പെൺകുട്ടിയുടെ മാതാവുമായുള്ള പരിചയം മുതലെടുത്തായിരുന്നു പീഡനം. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി മാതാവ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തായത്. തുടർന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. പ്രതിയെ ഹോസ്ദുർഗ് കോടതി റിമാന്റ് ചെയ്തു.
No comments