കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ നീലേശ്വേരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർഗസംഗമം സംഘടിപ്പിച്ചു
നീലേശ്വരം : കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ നീലേശ്വേരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർഗസംഗമം സംഘടിപ്പിച്ചു. പുരോഗമന കലാ സാഹിത്യസംഘം ജില്ലാ പ്രസിഡണ്ട് സി എം വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഓണററി അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണം കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം വി ചന്ദ്രൻ നിർവ്വഹിച്ചു. കെജിഒഎ മുൻ ജില്ലാ ഭാരവാഹികളായ വി കൃഷ്ണൻ, പി ശ്രീധരൻ, ജില്ലാ സെക്രട്ടറി കെ വി രാഘവൻ, ജില്ലാ പ്രസിഡണ്ട് മധു കരിമ്പിൽ, സംസ്ഥാന കമ്മിറ്റി അംഗം ഡി എൽ സുമ , രമേശൻ കോളിക്കര എന്നിവർ സംസാരിച്ചു. കെജിഒഎ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാവിരുന്നുകൾ നടന്നു.
ഏരിയാ പ്രസിഡണ്ട് ഡോ. സുമേഷ്. സി. എസ് അദ്ധ്യഷനായിരുന്നു. കെ ജയപ്രകാശൻ സ്വാഗതവും മനോജ് കുമാർ. പിവി നന്ദിയും പറഞ്ഞു.
No comments