പരപ്പ കെ.എസ് ഇ ബി എൽ സബ് സെൻ്റെർ സെക്ഷൻ ഓഫീസായി ഉയർത്തുക ; കേരളാ ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസേഴ്സ് അസോസിയേഷൻ (K E W S A ) യൂണിറ്റ് സമ്മേളനം
പരപ്പ : നിലവിൽ പരപ്പയിൽ പ്രവർത്തിക്കുന്ന സബ് സെൻ്റെർ സെക്ഷൻ ഓഫീസായി ഉയർത്തണമെന്ന് കേരളാ ഇലക്ട്രിക്കൽ വയർമെൻ& സൂപ്പർവൈസേഴ്സ് അസോസിയേഷൻ (K E W S A ) യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വ്യാപാരനിൽ വച്ച് നടന്ന യുണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് മണി ടി വി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് സന്തോഷ് കുമാർ വി അദ്ധ്യക്ഷത വഹിച്ചു. 37ാംസംസ്ഥാന സസമ്മേളന ത്തിൻ്റെ ഭാഗമായി ജില്ലാ സമ്മേളനംനവംബർ 25, 26 തീയ്യതികളിൽ ചുള്ളിക്കരയിലും സംസ്ഥാന സമ്മേളനം ഡിസംബർ 10,11 തിയ്യതികളിൽ കോട്ടയത്തും നടക്കും
യൂണിറ്റിൻ്റെ പുതിയ ഭാരവാഹികൾ ജില്ലാ എക്സിക്യൂട്ടീവ് വിദ്യാധരൻ . സി,പ്രസിഡണ്ട് - ഇർഷാദ് കെ. പി, സെക്രട്ടറി - ശ്രീജിത്ത് വി , ട്രഷറർ - ബെന്നി. പി എ, എന്നിവരെ യോഗം തിരഞ്ഞെടുത്തു
No comments