മാലോത്ത് കസബയിൽ കുട്ടി പോലീസിൻ്റെ പച്ചക്കറി വിളവെടുപ്പ്
മാലോം : ജിഎച്ച്എസ്എസ് മാലോത്ത് കസബയിലെ എസ് പി സി യുടെ നേതൃത്വത്തിൽ ചെയ്ത ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. വിഷരഹിതമായ പച്ചക്കറികൾ സ്വന്തമായി കൃഷി ചെയ്യുക വഴി കേഡറ്റുകൾ പൊതുസമൂഹത്തിന് ഒരു മാതൃകയാവുകയാണ് ചെയ്തത് എന്ന് എച്ച്എം ഇൻ ചാർജ് ഷിജി എം ജി അഭിപ്രായപ്പെട്ടു. എസ് പി സി ചാർജ് വാഹകരായ സുഭാഷ് വൈ എസ്,മേരിക്കുട്ടി സെബാസ്റ്റ്യൻ എന്നിവർ പച്ചക്കറി കൃഷിക്ക് നേതൃത്വം നൽകിവരുന്നു.
No comments