Breaking News

പുലയനടുക്കം സുബ്രമണ്യ കോവിൽ നവരാത്രി ഉത്സവം വിപുലമായി ആഘോഷിച്ചു


പരപ്പ : കോളംകുളം പുലയനടുക്കം സുബ്രമണ്യ കോവിലിൽ മൂന്ന് ദിവസങ്ങളായി നടന്ന വിവിധ പൂജാകർമങ്ങളും, സാംസ്‌കാരിക കലാ പരുപാടികളും  അന്നദാനത്തോടെ അവസാനിച്ചു. മൂന്ന് ദിവസങ്ങളായി നടന്ന,ഗ്രന്ഥപൂജ മഹാനവമി പൂജ, ആയുധപൂജ , വാഹന പുജ എഴുത്തിനിരുത്തൽ തുടങ്ങിയ പൂജ കർമങ്ങളിൽ നുറുകണക്കിന് ഭക്തർ പങ്കെടുത്തു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പുലയനടുക്കം കോവിൽ, കൊളവയൽ  ദുർഗ ഭജന സമിതിയുടെയും ഭജനയും,പുലയനടുക്കം കോവിൽ കൈകൊട്ടി കളി ടീമിന്റെ കൈകൊട്ടിക്കളി ടീമിന്റെ കൈകൊട്ടി കളിയും കോവിൽ ഓഡിറ്റോറിയത്തിൽ അരങ്ങേറി . അവസാന ദിനമായ ഇന്നലെ കോളംകുളം കാംബോജി സംഗീത ട്രൂപ്പിലെ 25ഓളം കുട്ടികളുടെ അരങ്ങേറ്റവും നടന്നു .

No comments