കിനാനൂർ കരിന്തളം മണ്ഡലത്തിലെ കാരാട്ട് 9- വാർഡ് സമ്മേളനം തോടംചാലിൽ വച്ച് നടന്നു ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസൽ ഉദ്ഘാടനം ചെയ്തു
പരപ്പ : കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം നടന്ന് വരുന്ന വാർഡ് സമ്മേളനം കിനാനൂർ കരിന്തളം മണ്ഡലത്തിലെ കാരാട്ട് 9- വാർഡ് സമ്മേളനം തോടംച്ചാൽ വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കിനാനൂർ കരിന്തളം മണ്ഡലത്തിലെ എല്ലാ വാർഡുകളിലും വാർഡ് സമ്മേളനം നടത്തി പുതിയ വാർഡ് കമ്മറ്റി രൂപീകരിച്ച മണ്ഡലം കമ്മറ്റിയെ ഡി സി സി പ്രസിഡൻ്റ് അഭിനന്ദിച്ചു. ഇന്ത്യയിൽ സാധാരണകാരൻ്റെ അക്കൗണ്ടിലേക്ക് മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് വഴി അക്കൗണ്ടിലേക്ക് പണമെത്തിച്ച് ഗ്രാമങ്ങളിലെ സാധാര കാരൻ്റെ കണ്ണീരെപ്പിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യത്ത് ശക്തമായ തിരിച്ച് വരവ് നടത്തി കേന്ദ്ര സർക്കാറിൻ്റെ കോർപ്പറേറ്റ് പ്രീണനത്തെയും വർഗീയവത്ക്കരണത്തെയും രാഹുൾ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെൻ്റിനകത്തും മല്ലികാർജ്ജുന ഖാർഗെയുടെ നേതൃത്വത്തിൽ ഇന്ത്യയിലാകെ പ്രതിരോധിക്കുമ്പോൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആർ. എസ്. എസിൻ്റെ അടിമയായ് പ്രവർത്തിക്കുന്നുവെന്നും ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസൽ ആരോപിച്ചു. ആർ എസ് എസ് - സി.പി.എം അന്തർധാര ജനമധ്യത്തിൽ തുറന്ന് കാട്ടി മതേതരത്വ മൂല്യങ്ങൾ കേരളത്തിൻ്റെ മണ്ണിൽ നിലനിർത്താൻ ജനാധിപത്യ വിശ്വാസികൾ കോൺഗ്രസിനൊപ്പമാണെന്ന് കൂടി അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ അവസാന വാർഡ് സമ്മേളനം തോടം ച്ചാലിൽ ബേബി കാരാട്ടിൻ്റെ അധ്യക്ഷതയിൽ പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. നേതാകളായ സിവി ഭാവനൻ, സി ഒ സജി മനോജ് തോമസ്, ജിജി കുന്നപ്പള്ളി, അശോകൻ ആറളം, കണ്ണൻ പട്ട്ളം, ബാലഗോപാലൻ കാളിയാനം, റെജി തോമസ്, ഹമീദ് കാലിച്ചാമരം ജോണികുന്നാണിക്കൽ, ശോഭന പരപ്പ,ഷെരീഫ് കാരാട്ട് തുടങ്ങിയവർ സംസാരിച്ചു. വാർഡ് പ്രസിഡൻ്റായ് രവി തോടംചാലിനെ തെരെഞ്ഞെടുത്തു.
No comments