പരപ്പ സ്കൂളിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
പരപ്പ : പരപ്പ ഗവ: ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവീസ് സ്കീമിൻ്റെയും കാഞ്ഞങ്ങാട് ബ്ലഡ് ബാങ്കിൻ്റെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മനുഷ്യ ജീവൻ രക്ഷിക്കാനുള്ള മഹത്തായ ദൗത്യത്തിൽ പരപ്പയിലും പരിസര പ്രദേശത്തുമുള്ള നൂറോളം സന്നദ്ധ പ്രവർത്തകർ പങ്കാളികളായി. സംഘാടനവും നടത്തിപ്പും സ്കൂൾ എൻ എസ് എസ് വളണ്ടിയർമാരുടെ പൂർണ ചുമതലയിലാണ് നടത്തിയത്. എൻ എസ് എസ് സ്കൂളിൽ നടത്തിവരുന്ന വിവിധ സേവന- ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.18 വയസ്സ് പൂർത്തിയായ വിദ്യാർഥികളും രക്തം നൽകി മാതൃകയായി.
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ നാസർ സി.എച്ച് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് എ ആർ വിജയകുമാർ അധ്യക്ഷനായി. ഹെഡ്മാസ്റ്റർ പി.ജനാർദ്ദനൻ,
SMC ചെയർമാൻ ബാലകൃഷ്ണൻ മാണിയൂർ, മാതൃസമിതി പ്രസിഡൻ്റ് ആയിഷ ഗഫൂർ, സ്കൂൾ പാർലമെൻറ് ചെയർമാൻ ആൽഫ്രഡ്, ബ്ലഡ് ബാങ്ക് പ്രതിനിധി അരുൺ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ശ്രീപതി എസ്.എം സ്വാഗതവും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മിഥിലടീച്ചർ നന്ദിയും പറഞ്ഞു.
No comments