Breaking News

പ്ലാച്ചിക്കര ശ്രീ ദണ്ഡിയങ്ങാനത്ത് ഭഗവതി ക്ഷേത്രം നവരാത്രി ആഘോഷവും അനുമോദനവും നടത്തി


പ്ലാച്ചിക്കര ശ്രീ ദണ്ഡിയങ്ങാനത്ത് ഭഗവതി ക്ഷേത്രം നവരാത്രി ആഘോഷവും അനുമോദനവും നടത്തി. വിവിധചടങ്ങുകളോടെ നവരാത്രി ആഘോഷിച്ചു  സരസ്വതി പൂജ, ഗ്രന്ഥപൂജ,വാഹനപൂജ എന്നിവയിൽ നിരവധി ആളുകൾ പങ്കെടുത്തു.

എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ജിഷ്ണു ശങ്കർ പി എം, നിവേദിത പി മുരളി അദ്വൈത് , അമർനാഥ് സി ആർ പ്ലസ്സ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ്സ് നേടിയ  ആവണി എം ഡി , വിശിഷ്ടാ സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീനാഥ് പി ആർ ,പടിഞ്ഞാറ്റം കൊഴുവൽ, അഭിഭാഷകനായി എൻറോൾ ചെയ്ത പി. ഗംഗാധരൻ പടിഞ്ഞാറ്റം കൊഴുവൽ എന്നിവർക്ക് സൂര്യനാരായണൻ മാസ്റ്റർ ഉപഹാര വിതരണം നടത്തി ക്ഷേത്ര ഭരണസമിതി പ്രസിഡൻറ് ഉഉണ്ണിക്കുട്ടൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

 ടി കെ കൃഷ്ണൻ സ്വാഗതവും പി എസ് ബാബു നന്ദിയും പറഞ്ഞു അതിനുശേഷം നടന്ന ജനറൽബോഡി യോഗത്തിൽ  കളിയാട്ട മഹോത്സവത്തിന് ആഘോഷ കമ്മിറ്റി രൂപീകരിച്ചു 

ജനറൽ കൺവീനർ ആയി അജിത്ത് കുമാർ കെ.കെ , ചെയർമാൻ ആയി ഉണ്ണിക്കുട്ടൻ മാസ്റ്റർ എന്നിവരെ തിരഞ്ഞെടുത്തു  തുടർന്ന്  അന്നദാനവും  നടത്തി.

No comments