ഹോസ്ദുർഗ് ഉപജില്ല കലോത്സവം : മാലക്കല്ല് സെൻ്റ് മേരീസ് എയുപി സ്കൂളിൽ സംഘാടകസമിതി ഓഫീസ് തുറന്നു
രാജപുരം: അറുപത്തി മൂന്നാമത് ഹോസ്ദുർഗ് ഉപജില്ലാ കലോത്സവത്തിൻ്റെ ആസൂത്രണത്തിനും ഏകോപനത്തിലുമായി മാലക്കല്ല് സെൻ്റ് മേരീസ് എയുപി സ്കൂളിൽ സംഘാടകസമിതി ഓഫീസ് തുറന്നു. സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനം കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടികെ നാരായണൻ നിർവഹിച്ചു.
ഹോസ്ദുർഗ് വിദ്യാഭ്യാസ ഉപജില്ല ഓഫീസർ മിനി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജി, പഞ്ചായത്ത് അംഗങ്ങളായ ഗീത പി, മിനി ഫിലിപ്പ്, ലീല ഗംഗാധരൻ, സവിത, സണ്ണി ഓണശ്ശേരിൽ , ജോസ് പുതുശേരികാലായിൽ, പനത്തടി പഞ്ചായത്ത് അംഗം ജെയിംസ് കെ ജെ, എച്ച് വിഘ്നേശ്വര ഭട്ട്, സന്തോഷ് ജോസഫ്, അബ്ദുള്ള, മജീദ് കള്ളാർ, വിനയ മാത്യൂ, രാജേന്ദ്രൻ രാജപുരം, സ്കൂൾ പ്രധാന അധ്യാപകൻ സജി എം എ എന്നിവർ സംസാരിച്ചു.
No comments