Breaking News

സദ്ഗമയ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ എഴുത്തുകാരിൽ നിന്നും ഉള്ള രചനകൾ കോർത്തിണക്കി " ഈ നാട് " പുസ്തകത്തിന്റെ പ്രകാശന കർമ്മം നടന്നു


നീലേശ്വരം : സദ്ഗമയ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ നിരവധി എഴുത്തുകാരിൽ നിന്നും ഉള്ള രചനകൾ കോർത്തിണക്കി ഈ നാട് എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൻറെ പ്രകാശന കർമ്മം കയ്യൂർ കയാക്കിങ് പാർക്കിൽ വച്ച് നടന്നു. ചടങ്ങിൽ സദ്ഗമയ സാംസ്കാരിക സമിതി സെക്രട്ടറി  ദിവ്യേഷ് കെ.ടി സ്വാഗതം പറഞ്ഞു. പ്രസിഡൻറ് സന്തോഷ്. എൻ അധ്യക്ഷത വഹിച്ചു, കെ.സജീഷ്  പുസ്തകം പരിചയപ്പെടുത്തി. 

പ്രശസ്ത ചലച്ചിത്ര സംവിധായകൻ സന്തോഷ് പുതുക്കുന്ന് കലാ- സാഹിത്യ പ്രവർത്തകനായ വിനോദ് മാഷ് ആലന്തട്ടയ്ക്ക് നൽകി പുസ്തക പ്രകാശനം നിർവഹിച്ചു . ചടങ്ങിൽ ശ്രീലങ്കയിൽ വച്ച് നടന്ന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടിയ ബിജു . പി . വി ,  ശ്രുതി. ടി. എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. 

 ചടങ്ങിൽ കവി മനോജ് ഏച്ചിക്കൊവ്വൽ ആശംസകൾ അറിയിച്ച് സംസാരിച്ചു , രതീഷ് .കെ. എൻ , സജീഷ്. ടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.  പ്രകാശന ചടങ്ങിൽ സതീശൻ പള്ളം നന്ദി പറഞ്ഞു.

No comments