Breaking News

ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവം ഒക്ടോബർ 25 ,26 തീയ്യതികളിൽ കുമ്പളപ്പള്ളിയിൽ ; ലോഗോ പ്രകാശനം ചെയ്തു


കരിന്തളം: ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയം, ഐടി മേളകൾ "ശാസ്ത്രോത്സവം" ഒക്ടോബർ 25, 26 വെള്ളി ശനി തീയതികളിലായി കുമ്പളപള്ളി കരിമ്പിൽ ഹൈസ്കൂൾ ,എസ് കെ ജി എം യു പി സ്കൂൾ എന്നിവിടങ്ങളിലായി നടക്കും .രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ഉപജില്ലയിലെ 48 സ്കൂളിൽ നിന്നായി നാലായിരത്തോളം വിദ്യാർത്ഥികൾ അവരുടെ കഴിവുകൾ  പ്രദർശിപ്പിക്കും. ശാസ്ത്രോത്സവം നാടിൻ്റെ ജനകീയ ഉത്സവമാക്കി മാറ്റാനുള്ള  തയ്യാറെടുപ്പുമായിട്ടാണ്  സംഘാടക സമിതി മുന്നോട്ടുപോകുന്നത്. മേളയുടെ ലോഗോ പ്രകാശനം കരിമ്പിൽ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി ശാന്ത പഞ്ചായത്ത് അംഗവും ഫിനാൻസ്  കമ്മിറ്റി ചെയർമാനുമായ ഉമേശൻ വേളൂരിന് നൽകിക്കൊണ്ട് നിർവഹിച്ചു . നോട്ടീസ് പ്രകാശനം ഫിനാൻസ് കമ്മിറ്റി ചെയർമാൻ ഉമേശൻ വേളൂർ പബ്ലിസിറ്റി ചെയർമാൻ വാസു കരിന്തളത്തിന് നൽകി നിർവഹിച്ചു.കരിമ്പിൽ ഹൈസ്കൂൾ പിടിഎ പ്രസിഡണ്ട് വി വി രാജ്മോഹൻ അധ്യക്ഷത വഹിച്ചു.കരിമ്പിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സജി ജോസ്,പിടിഎ വൈസ് പ്രസിഡണ്ട് ഗിരീഷ് വി കെ ,എം പി ടി എ പ്രസിഡന്റുമാരായ സിന്ധു വിജയകുമാർ, രഞ്ജിമ പി ,ബൈജു കൂലോത്ത് ,കെ പി ബൈജു ,വിമൽ ദാസ്, പ്രശാന്ത് കെ , ഷൈൻ ദാസ് എന്നിവർ സംസാരിച്ചു.എസ് കെ ജി എം എയുപി സ്കൂൾ ഹെഡ്മാസ്റ്റർ കെ ജോളി ജോർജ് സ്വാഗതവും എസ് കെ ജി എം യു പി സ്കൂൾ പിടിഎ പ്രസിഡണ്ട് ടി സിദ്ദിഖ് നന്ദിയും പറഞ്ഞു

No comments