Breaking News

അയർലണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും ആറരലക്ഷം രൂപ തട്ടിയെടുത്തു മൂന്നുപേർക്കെതിരെ രാജപുരം പോലീസ് കേസെടുത്തു


രാജപുരം : 
അയർലണ്ടിലേക്ക് ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും ആറരലക്ഷം രൂപ തട്ടിയെടുത്ത മൂന്നുപേർക്കെതിരെ രാജപുരം പോലീസ് കേസെടുത്തു. രാജപുരം മാലക്കല്ലിലെ കൊച്ചുവീട്ടിൽ ഹൗസിൽ കെ.എസ്. അനില ( 26 ) യാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ കൊല്ലം ഇരവിപുരം അറഫാ നഗർ കാവൽപ്പുരയിൽ പുത്തൻപുരയിൽ ഹൗസിൽ ആസാദ് അഷറഫ്, കൊല്ലം മയ്യനാട് തോപ്പിൽ മുക്കിൽ ജെ. ഷമീം, കൊല്ലം ഇരവിപുരത്തെ കാലിബറി കൺസ്ട്രഷൻസ് മാനേജർ നിയാസ് എന്നിവർക്കെതിരെയാണ് രാജപുരം പോലീസ് കേസെടുത്തത് . അയർലണ്ടിലേക്ക് ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് 2023 മെയ് 26 മുതൽ സെപ്റ്റംബർ 28 കാലയളവിൽ അനിലയിൽ നിന്നും ഇവർ ആറരലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്

No comments