കാരുണ്യ സംഗീതയാത്രയുടെ മറവിൽ ജില്ലയിൽ തട്ടിപ്പ് നടത്തിയ സംഘത്തെ മലയോരത്ത് നിന്നും നാട്ടുകാർ പിടികൂടി വെള്ളരിക്കുണ്ട് മാലോം പരപ്പ ബിരിക്കുളം നെല്ലിയടുക്കം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വ്യാപക പിരിവ് നടത്തിയിരുന്നു
വെള്ളരിക്കുണ്ട് : കാരുണ്യ സംഗീതയാത്രയുടെ മറവിൽ ജില്ലയിൽ തട്ടിപ്പ് നടത്തിയ സംഘം മലയോരത്ത് പിടിയിൽ. പട്ടാമ്പി സ്വദേശി ശശി എന്ന രോഗിയുടെ ചികിത്സയ്ക്ക് പണം സ്വരൂപിക്കാൻ എന്ന വ്യാജേന നാലംഗ സംഘം ജീപ്പിൽ കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെ രാവിലെ മുതൽ കാരുണ്യ സംഗീത യാത്രയുമായി ഇറങ്ങിയത്. വെള്ളരിക്കുണ്ട് മാലോം പരപ്പ ബിരിക്കുളം കഴിഞ്ഞു കാട്ടിപ്പൊയിൽ എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് നാട്ടുകാർ സംശയം തോന്നി ജീപ്പിന്റെ സൈഡിൽ കെട്ടിയ ബാനറിൽ ഉണ്ടായിരുന്ന നമ്പറിൽ ബന്ധപ്പെട്ടത്. അപ്പോഴേക്കും അവിടുന്ന് ജീപ്പ് എടുത്ത് അവർ കടന്നുകളഞ്ഞു.
പട്ടാമ്പിയിൽ വിളിച്ച് അന്വേഷിച്ചപ്പോൾ ഈ സംഘം വ്യാപക പിരിവ് നടത്തുന്നുണ്ടെന്നും ലക്ഷങ്ങൾ പിരിച്ചാലും ചെറിയ തുക മാത്രമെ ചികിത്സാ സഹായ കമ്മറ്റിക്ക് നൽകാറുള്ളു എന്നും അറിയിച്ചു.
തുടർന്ന് നെല്ലിയടുക്കത്ത് ജീപ്പ് തടയുകയും ചോദ്യം ചെയ്ത ശേഷം ഇവരെ നീലേശ്വരം പോലീസിൽ ഏൽപ്പിച്ചു. പോലീസ് ഇവരെ താക്കീത് ചെയ്തു തിരിച്ചയച്ചു. ഒരു ദിവസം 20000 മുതൽ 30,000 വരെ രൂപ കളക്ഷൻ ലഭിക്കുമെന്നാണ് ഇവർ നാട്ടുകാരോട് പറഞ്ഞത്.
No comments