'എടത്തോട് കളിസ്ഥലം അനുവദിക്കുക': സി.പി.ഐ.എം എടത്തോട് വെസ്റ്റ് ബ്രാഞ്ച് സമ്മേളനം സമാപിച്ചു
എടത്തോട് : ബളാൽ പഞ്ചായത്തിലെ ഒന്നിലധികം വാർഡുകളുടെ സംഗമസ്ഥലമായ എടത്തോട് കുട്ടികൾക്കും യുവാക്കൾക്കും കളിച്ചു വളരാൻ ആവശ്യമായ പൊതു കളിസ്ഥലം നിലവിലില്ല. ആരോഗ്യകരമായ ജീവിതത്തിനും നമ്മുടെ യുവത മറ്റ് അനാശാസ്യ രീതികളിലേക്ക് വഴിതെറ്റി പോകാതിരിക്കാനും കായിക വിനോദം അത്യന്താപേക്ഷിതമാണ്. എന്നാൽ എടത്തോട് പ്രദേശത്ത് ഒരു പൊതു കളി സ്ഥലമോ ഗ്രൗണ്ടോ ഇല്ല. ആയതിനാൽ പഞ്ചായത്ത് ഭരണാധികാരികൾ അനുയോജ്യമായ സ്ഥലം കണ്ടെത്തി എടത്തോട് പ്രദേശത്ത് ഒരു പൊതു കളിസ്ഥലം ഉണ്ടാക്കി നൽകണമെന്നും അത് വഴി നമ്മുടെ യുവതയെ ആരോഗ്യകരമായ ഒരു ജീവിതത്തിലേക്ക് നയിക്കുവാൻ തയ്യാറാകണമെന്നും പഞ്ചായത്ത് അധികാരികളോട് സി.പി.ഐ.എം എടത്തോട് വെസ്റ്റ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
രമ്യ കെ യുടെ അദ്ധ്യക്ഷതയിൽ സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം സിജി മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈകുന്നേരം 5 മണിയോടു കൂടി സമ്മേളനം സമാപിച്ചു. പുതിയ സെക്രട്ടറിയായി കെ. ദാമോദരൻ കൊടക്കലിനെ തിരഞ്ഞെടുത്തു
No comments