Breaking News

ചെമ്പൻചേരി ജ്യോതിസ് സ്വാശ്രയ പുരുഷ സംഘത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു കയ്റോസ് കാഞ്ഞങ്ങാട് മേഖല കോർഡിനേറ്റർ ബിൻസി ഷാജു ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : കണ്ണൂർ രൂപത സാമൂഹികസേവന വിഭാഗമായ കയ്റോസിന്റെ കീഴിലുള്ള ചെമ്പൻചേരി ജ്യോതിസ് സ്വാശ്രയ പുരുഷ സംഘത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു.  പ്രസിഡന്റ്‌ സുബിൻ ബാബു അധ്യക്ഷത വഹിക്കുകയും കയ്റോസ് കാഞ്ഞങ്ങാട് മേഖല കോർഡിനേറ്റർ ബിൻസി ഷാജു ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു, സെക്രട്ടറി സുഭാഷ് വർക്കി പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. തേജസ്സ് വനിതാ സംഘത്തിന്റെ പ്രസിഡന്റ്‌ നിഷാ സാബു ആശംസ നേരുകയും ചെയ്തു.സംഘാഗങ്ങൾ ചടങ്ങിന് നേതൃത്വം നല്കി

No comments