Breaking News

ഒക്ടോ.9, 10, 11 തീയ്യതികളിൽ തോമാപുരം സെൻ്റ് തോമസ് എച്ച്.എസ്.എസ് ആഥിത്യമരുളുന്ന ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ കായികമേളയുടെ ലോഗോ പ്രകാശനം നടത്തി


ചിറ്റാരിക്കാൽ: ഒക്ടോബർ 9,10,11 തിയ്യതികളിൽ തോമാപുരം സെന്റ് തോമസ് ഹയർ സെക്കൻ്ററി സ്ക്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന 66 മത് ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ ഒളിമ്പിക്സിൻ്റെ ലോഗോ പ്രകാശനം നടന്നു. ഈസ്റ്റ്‌ എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. ജോസഫ് മുത്തോലിൽ ലോഗോ പ്രകാശനം നിർവഹിച്ച ചടങ്ങിന് ഹെഡ്മിസ്ട്രേസ് സിസ്റ്റർ ലിനറ്റ് കെ എം സ്വാഗതം ആശംസിച്ചു. ചിറ്റാരിക്കാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ രത്നാകരൻ പി പി, പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ശ്രീ ജോസ് കുത്തിയതോട്ടിൽ, പി ടി എ പ്രസിഡന്റ്‌ ബിജു പുല്ലാട്ട് എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

No comments