Breaking News

സഖാവ് കല്ലുവരമ്പത്ത് അപ്പക്കുഞ്ഞി രക്തസാക്ഷി ദിനം അനുസ്മരണ യോഗം സംഘടിപ്പിച്ചു



രാവണീശ്വരം : ജന്മി നാടുവാഴ്ത്തത്തിനെതിരെ നാടിനെ രക്ഷിക്കാൻ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ 1948 നടന്ന ചരിത്രപ്രസിദ്ധമായ രാവണീശ്വരം നെല്ലെടുപ്പ് സമരത്തിൻ്റെ നായകൻ കല്ലു വരമ്പത്ത് അപ്പ കുഞ്ഞി മർദ്ദനത്തിന് ഇരയായി രക്തസാക്ഷിത്വം വഹിച്ചിട്ട് ഒൿടോബർ16ന് 76 വർഷം പൂർത്തിയാകുന്നു സി പി.ഐ എം രാവണീശ്വരം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ
രാവണീശ്വരം മുക്കൂട് ചേർന്ന അനുസ്മരണ യോഗം സിപിഐഎം രാവണീശ്വരം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു സി.ബാലൻ അധ്യക്ഷനായിരുന്നുലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ. ശശി പി.കെ ബാലൻ സി. രവി.എൻ ദിപുരാജ്. വിവേക് . മുക്കുട് ബ്രാഞ്ച് സെക്രട്ടറി കെ.വി ബാലകൃഷ്ണൻ കെ. വി.കമലാക്ഷി.എന്നിവർ സംസാരിച്ചു ലോക്കൽ കമ്മിറ്റി അംഗം വി നാരായണൻ സ്വാഗതം പറഞ്ഞു

No comments