വീട്ടിൽ നിന്നും 5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു
ബന്തടുക്ക:വീട്ടിൽ ആളില്ലാത്ത സമയത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന 5 ലക്ഷം രൂപ വില വരുന്ന ഏഴു പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു. മുന്നാട് മൈലാടിയിൽ ചന്ദ്രന്റെ ഭാര്യ ജലജയുടെ വീട്ടിൽ നിന്നുമാണ് സ്വർണാഭരണങ്ങൾക്ക് കവർച്ച ചെയ്തത് . കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9 മണിക്കും തിങ്കളാഴ്ച രാവിലെ 10 മണിക്ക് മിടയിലാണ് കവർച്ച നടന്നതെന്ന് ജലജ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
No comments