Breaking News

കൊന്നക്കാട് വട്ടക്കയം ചാമുണ്ഡേശ്വരി കാവ് ചണ്ഡികാ ഹോമത്തിൻ്റെ സംഘാടക സമിതി ഓഫീസ് തുറന്നു


വെള്ളരിക്കുണ്ട് : വട്ടക്കയം ചാമുണ്ഡേശ്വരി കാവ് സംഘാടക സമിതി ഓഫീസ്  ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജനറൽ കൺവീനർ പി എസ് റജികുമാർ സ്വാഗതം പറഞ്ഞു. വർക്കിങ്ങ് ചെയർമാൻ വി വി രാഘവൻ അദ്ധ്യക്ഷത വഹിച്ചു.വെസ്റ്റ് എളേരി പഞ്ചായത്ത് മെമ്പർ കെ കെ  തങ്കച്ചൻ , ബളാൽ പഞ്ചായത്ത് മെമ്പർ മോൻസി ജോയ് ,എസ് വി അരുൺ , അനൂപ് , കെ ജെ മോഹനൻ , പി എസ്  രാധാകൃഷ്ണൻ , പ്രസാദ് , തങ്കച്ചൻ കൊന്നക്കാട് തുടങ്ങിയവർ പ്രസംഗിച്ചു . എം വിനോദ് നന്ദി പറഞ്ഞു. 

No comments