Breaking News

കേന്ദ്ര വനാവകാശനിയമം കാസർഗോഡ് ജില്ലയിൽ ഉടൻ നടപ്പിലാക്കണം ; വെള്ളരിക്കുണ്ട് വികസന സമിതി


വെള്ളരിക്കുണ്ട് : ആദിവാസി മേഖലയിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ കേന്ദ്ര വനാവകാശനിയമം കാസർകോട് ജില്ലയിലും നടപ്പാക്കണമെന്ന് വെള്ളരിക്കുണ്ട് വികസന സമിതി ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ 13 ജില്ലകളിലും നടപ്പിലാക്കിയിട്ടും 32 ഓളം വനതിർത്തി പങ്കിടുന്ന ആദിവാസി സങ്കേതങ്ങൾ ജില്ലയിൽ ഉണ്ടായിട്ടും കാസർഗോഡ് ജില്ലയിൽ മാത്രം നടപ്പാക്കാത്തത്അവഗണനയാണ്.

വീട് വെക്കുവാനും കൃഷി ചെയ്യാനും സ്വന്തമായി സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്ന ആദിവാസികൾക്ക് ഭൂമി ലഭ്യമാക്കുവാനും രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാനും അംഗൻവാടി പഠന കേന്ദ്രങ്ങൾ ഉൾപ്പെടെ സാമൂഹ്യ മാറ്റത്തിന് ഉതകുന്ന സ്ഥാപനങ്ങൾ തുടങ്ങുവാനും ചെറു പാലങ്ങളും റോഡുകളും നിർമ്മിച്ച അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുവാനും കേന്ദ്രവനാവകാശനിയമം നടപ്പിലാക്കേണ്ടത് അനിവാര്യമാണ്.

ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി വെള്ളരിക്കുണ്ട് വികസന സമിതി പ്രസിഡണ്ട് ബാബു കൊഹിനൂർ മുഖ്യമന്ത്രി പിണറായി വിജയൻ, വനവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ, എംഎൽഎ ഈ ചന്ദ്രശേഖരൻ എന്നിവർക്ക് നിവേദനം സമർപ്പിച്ചു.

No comments