Breaking News

കോൺഗ്രസ്‌ ഐ ബളാൽ മണ്ഡലം 16ആം വാർഡ് കൺവെൻഷൻ സമാപിച്ചു കർഷക കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ രാജു കട്ടക്കയം ഉൽഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : കോൺഗ്രസ്‌ ഐ ബളാൽ മണ്ഡലം  16ആം വാർഡ്  കൺവെൻഷൻ വിപുലമായി സംഘടിപ്പിച്ചു. കോൺഗ്രസ്‌ ഐ ബളാൽ മണ്ഡലം 16 ആം വാർഡ്‌ കൺവെൻഷൻ കർഷക കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ രാജു കട്ടക്കയം ഉൽഘാടനം ചെയ്തു.ബളാൽ മണ്ഡലത്തിലെ കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ കനകപള്ളിയിൽ നടന്ന വാർഡ്‌ കൺവെൻഷൻ പ്രവർത്തകരുടെ പങ്കാളിത്തം 

കൊണ്ട് ശ്രദ്ധേയമായി.ഡിസിസി വൈസ് പ്രസിഡന്റ്‌ ബി പി പ്രദീപ്‌ കുമാർ,ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ,ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ മധു ബാലൂർ,മണ്ഡലം പ്രസിഡന്റ്‌ ജോസഫ് എം പി,ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ്,ബ്ലോക്ക് കോൺഗ്രസ്‌ ഭാരവാഹികളായ രാധാമണി,ജിമ്മി എടപ്പാടി, ബിജു ചാമക്കാല, ഫൈസൽ ഇടത്തോട്,യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ലിബിൻ ആലപ്പാട് ,വൈസ് പ്രസിഡന്റ്‌ ഷാനോജ്‌, കോൺഗ്രസ്‌ നേതാക്കളായ ദേവസ്യ,  തുടങ്ങിയവർ പ്രസംഗിച്ചു.പുതിയ കമ്മിറ്റി രൂപീകരിച്ചു.കൂടാതെ IYC കനകപ്പള്ളി യൂണിറ്റ് രൂപീകരിച്ചു.മുതിർന്ന കോൺഗ്രസ്‌ നേതാക്കളായ ജോസ് ചോലിക്കര, ലൂയിസ് കനകപ്പള്ളി, ബാബു മഞ്ജുമേല്കുടിയിൽ, ജോസ് അരികര, മാത്വ വെള്ളിലേതടത്തിൽ, ബേബി കനകപ്പള്ളി, തുടങ്ങിയവരെ ആദരിക്കുകയും ചെയ്തു,  ആശാവർക്കാർ മാരായ ലളിത, സിന്ധു, തുടങ്ങിയവരെയും ഹരിത കർമ സേനയയിലുള്ള ബീന അലക്സാണ്ടർ , ശ്യാമള എടത്തോട് തുടങ്ങിയവരെ ആദരിച്ചു....


No comments