Breaking News

വെള്ളരിക്കുണ്ടിലെ അതിഥി തൊഴിലാളിയുടെ സത്യസന്ധതക്ക്‌ കൈയ്യടി.. കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമയ്ക്ക് കൈമാറി


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ടൗണിലെ അതിഥി തൊഴിലാളിയുടെ സത്യസന്ധതക്ക്‌ നിറഞ്ഞ കൈയ്യടി. പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സ് ഉടമയ്ക്ക് കൈമാറി സാക്ഷികളായി വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും. വെള്ളരിക്കുണ്ട് സിംഫണി ഫിഷ് മാളിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളിയായ സാദിക്കിനാണ് മീൻ ലോഡ് എടുത്തു വെള്ളരിക്കുണ്ടിലേക്ക് വരുമ്പോൾ ചെറുപുഴക്കും വെള്ളരിക്കുണ്ടിനും ഇടയിൽ വെച്ച് റോഡിൽ പേഴ്‌സ് കളഞ്ഞു കിട്ടിയത്. തുടർന്ന് വെള്ളരിക്കുണ്ടിൽ എത്തി ഓൺലൈൻ ന്യൂസ്‌ ആയ മലയാരം ഫ്ലാഷിൽ  അറിയിക്കുകയും പേഴ്‌സ് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിൽ കൈമാറുകയും ചെയ്തു. സ്റ്റേഷനിലെ  പോലീസ് ഉദ്യോഗസ്ഥർ ഉടമയായ പുളിങ്ങോം സ്വദേശി അനീഷ് ജോസിനെ കണ്ടെത്തുകയും പോലീസുകാരുടെ സാനിധ്യത്തിൽ സാദിക്ക് പേഴ്‌സ് അനീഷിന് കൈമാറുകയും ചെയ്തു.

No comments