Breaking News

ഈസ്റ്റ് എളേരി അരിയിരുത്തിയിൽ കാട്ടുപന്നി ചത്ത നിലയിൽ


ചിറ്റാരിക്കാൽ : ഈസ്റ്റ് എളേരി അരിയിരുത്തിയിൽ കാട്ടുപന്നി ചത്ത നിലയിൽ അജ്ഞാത ജീവി ആക്രമിച്ചതെന്ന് സംശയം . ഇന്ന് രാവിലെയാണ് കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തിയത് . ഫോറെസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു .അജ്ഞാത ജീവിയുടെ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട് .എന്നാൽ ഇത് പുലിയുടേതല്ല എന്നാണ് വനം വകുപ്പിന്റെ നിരീക്ഷണം .കാട്ടുപന്നി ചത്തതിന് ശേഷം മറ്റേതെങ്കിലും ജീവി കടിച്ചു വലിച്ചതാവാമെന്നും കരുതുന്നു .

No comments