Breaking News

ബളാൽ ഭഗവതി ക്ഷേത്രത്തിലെ സഹസ്ര കലശാഭിഷേകം.. ഭക്തജന സംഗമവും ഫണ്ട് സമാഹരണവും നടന്നു കാഞ്ഞങ്ങാട് ഡി. വൈ. എസ്. പി ബാബു പെരിങ്ങോത്ത് ഉത്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : ബളാൽ ഭഗവതി ക്ഷേത്രത്തിൽ 2025 ഫെബ്രുവരി മാസം 2 മുതൽ 11 വരെ നടക്കുന്ന അഷ്ട ബന്ധ സഹസ്ര കലശാഭിഷേക മഹോത്സവത്തിന്റെയും പ്രതിഷ്ടാദിനമഹോത്സവത്തിന്റെയും തെയ്യം കെട്ട് ഉത്സവത്തിന്റെയും ഭാഗമായുള്ള ഭക്ത ജന സംഗമവും ഫണ്ട്സമാഹരണവും നടന്നു.

ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങ്  കാഞ്ഞങ്ങാട് ഡി. വൈ. എസ്. പി. ബാബു പെരിങ്ങോത്ത് ഉത്ഘാടനം ചെയ്തു.

ആഘോഷകമ്മറ്റി ചെയർ മാൻ വീ. മാധവൻ നായർ അധ്യക്ഷതവഹിച്ചു. ബാലൻ മാസ്റ്റർ പരപ്പ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്ര രക്ഷാധികാരി ഡോ. സുനിൽ കുമാർ. ക്ഷേത്രകമ്മറ്റി പ്രസിഡന്റ് വി. രാമചന്ദ്രൻ നായർ. സെക്രട്ടറി ഇ. ദിവകാരൻ നായർ. വി. സി. വിജയൻ.ഇ ഭാസ്കരൻ നായർ. മാതൃ സമിതി പ്രസിഡന്റ് ജ്യോതി രമേഷ്.പി.കുഞ്ഞി കൃഷ്ണൻ നായർ. ഹരീഷ് പി. നായർ എന്നിവർ പ്രസംഗിച്ചു...



No comments