മലയോരത്ത് വെള്ളരിക്കുണ്ട് താലൂക്കിൽ മുൻസിഫ് കോടതി അനുവദിക്കണം ; സിപിഐഎം എളേരി ഏരിയ സമ്മേളനം
ഭീമനടി : മലയോരത്ത് വെള്ളരിക്കുണ്ട് താലൂക്കിൽ മുൻസിഫ് കോടതി അനുവദിക്കണമെന്ന് സിപിഐ എം എളേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. മുൻ കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി ജനാർദനൻ, എം രാജഗോപാലൻ എംഎല്‍എ, സാബു അബ്രഹാം, സി പ്രഭാകരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ആർ ചാക്കോ, സി ജെ സജിത്ത് , ഏരിയ സെക്രട്ടറി ടി കെ സുകുമാരൻ എന്നിവർ സംസാരിച്ചു. പി എം മത്തായി നന്ദി പറഞ്ഞു. രണ്ട് ദിവസമായി നടന്നുവരുന്ന സമ്മേളനം എ അപ്പുക്കുട്ടനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സമാപനം കുറിച്ച് കൂരാംകുണ്ട് കേന്ദ്രീകരിച്ച് ചുവപ്പ് വളണ്ടിയർ മാർച്ചും പ്രകടനവും നടന്നു. പ്ലാച്ചിക്കരയിൽ നടന്ന പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്തു. എ അപ്പുക്കുട്ടൻ അധ്യക്ഷനായി. പി ജനാർദനൻ, സാബു അബ്രഹാം, പി ആർ ചാക്കോ, സി ജെ സജിത്ത് എന്നിവർ സംസാരിച്ചു. ടി കെ സുകുമാരൻ സ്വാഗതം പറഞ്ഞു.
No comments