Breaking News

സംസ്ഥാന കായിക മേളയിൽ പങ്കെടുത്ത കായിക താരങ്ങളെ അനുമോദിച്ചു


നീലേശ്വരം : സംസ്ഥാന ഇംക്ലൂസീവ് കായിക മേളയിൽ ഫുഡ് ബോൾഷട്ടിൽ ബാറ്റ്മെൻ്റൻ ഹാൻ്റ്ബോൾ, ബോൾ ത്രോ സ്റ്റാൻ്റിങ്ങ് ബ്രേഡ് ജമ്പ്, എന്നീ മത്സരങ്ങളിൽ മിന്നും പ്രകടനം കാഴ്ചവെച്ച ഹോസ്ദുർഗ്ഗ് ബി.ആർ സിക്ക് പരിധിയിലെ 18 കുട്ടികളെയും അവരെ പരിശീലിപ്പിച്ച റിസോഴ്സ് അധ്യാപകരായ ശ്യാം മോഹൻ കെ, രാഹുൽ. പി ജിഷ്മ പി., സജീഷ്.യു.വി എന്നിവർക്കുംമെമൻ്റോ , മെഡൽ എന്നിവ നൽകി അനു ചോദിച്ചു. ചടങ്ങിൽ ഹോസ്ദുർഗ് എ. ഇ. ഒമിനി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുള്ള വിജയോത്സവ പരിപാടി ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷാ കാസർഗോഡ് ജില്ലാ പ്രൊജക്ട് കേ-ഓഡിനേറ്റർ ബിജുരാജ് വി എസ് മുഖ്യാതിഥിയായിരുന്നു. സ്പോർട്ടസ് കൗൺസിൽ കാസർഗോഡ് ജില്ലാ സെക്രട്ടറി സുരേന്ദ്രൻ.കെ. വി ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ പി.എസ്.സി കായിക അധ്യാപികയായി നിയമനം ലഭിച്ച ബി.ആർ സി യിലെ - കായിക അധ്യാപികയായ ്് നിഷവിത്തന് യാത്രയയപ്പ് നൽകി. ഹോസ്ദുർഗ്ഗ് ബി.ആർ.സി ബി.പി.സി ഡോ: കെ.വി രാജേഷ് സ്വാഗതവും ട്രെയിനർ പി രാജഗോപാലൻ നന്ദിയും പ്രകാശിപ്പിച്ചു.

No comments