ചായ്യോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ കെട്ടിടോദ്ഘാടനവും വിജയോത്സവവും സംഘടിപ്പിച്ചു
ചായ്യോത്ത്: ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ ചായ്യോത്തിന് എസ് എസ് കെ യിൽ നിന്ന് അനുവദിക്കപ്പെട്ട 3 മുറി ക്ലാസിൻ്റെയും, ടോയ്ലറ്റ് കോംപ്ലക്സിൻ്റെയും ഉദ്ഘാടനം നടന്നു. ബഹു. കാഞ്ഞങ്ങാട് എം എൽ എ ഇ ചന്ദ്രശേഖരനാണ് ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചത്. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരിത എസ്. എൻ. അധ്യക്ഷയായി. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. രവി മുഖ്യാതിഥിയും, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശകുന്തള വിശിഷ്ടാതിഥിയുമായി. എസ്. എസ്.എൽ.സി, പ്ലസ്ടു, എൻ.എം.എം.എസ്, എൽ. എസ്. എസ്., യു.എസ് എസ് തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരേയും, കായിക മേഖലയിൽ ദേശീയ സംസ്ഥാന തല മത്സരവിജയികളെയും, ശാസ്ത്രമേള സംസ്ഥാന തല വിജയികളയും. പരിശീലകരേയും ചടങ്ങിൽ അനുമോദിച്ചു. പ്രിൻസിപ്പാൾ സച്ചിൻ കുമാർ ടി.വി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി പി. ദീപേഷ് കുമാർ നന്ദിയും പറഞ്ഞു. വാർഡ് മെമ്പർ ധന്യ പി.
പി.ടി എ പ്രസിഡണ്ട് ബിജു സി , ഹെഡ്മാസ്റ്റർ സന്തോഷ്.കെ.എസ്.എം.സി. ചെയർമാൻ പ്രസന്ന കുമാർ, എം.പി.ടി.എ. പ്രസിഡണ്ട് ഷാനി. കെ. തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .സബ്ജില്ലാ, ജില്ലാ , സംസ്ഥാന, ദേശീയ തലങ്ങളിൽ അക്കാദമിക അക്കാദമികേതര മേഖലകളിൽ ഉന്നത നേട്ടം നേടിയ പ്രതിഭകളെആനയിച്ചു കൊണ്ടുള്ള വിജയഘോഷയാത്രയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു
No comments