നർക്കിലക്കാട് കുടുംബാരോഗ്യകേന്ദ്രത്തിൽ ആധുനീകരിച്ച ലബോറട്ടറിയുടെ ഉദ്ഘാടനം വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മോഹനൻ നിർവഹിച്ചു
വെസ്റ്റ് എളേരി : നർക്കിലക്കാട് കുടുംബാരോഗ്യകേന്ദ്രത്തിൽ ഹെൽത്ത് ഗ്രാൻ്റ് ഉപയോഗിച്ച് ആധുനീകരിച്ച ലബോറട്ടറിയുടെയും പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ച പൊതുജനാരോഗ്യ വിഭാഗത്തിൻ്റെയും ഉദ്ഘാടനം വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഗിരിജ മോഹനൻ നിർവഹിച്ചു.
ചടങ്ങിൽ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ . പി. സി. ഇസ്മയിൽ അദ്ധ്യക്ഷനായി. വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. തങ്കച്ചൻ കെ കെ, വാർഡ് മെമ്പർ ബിന്ദു മുരളീധരൻ, മെഡിക്കൽ ഓഫീസർ ഡോ: അലോക് ബി രാജ് ,ആശുപത്രി വികസന സമിതി അംഗങ്ങളായ സ്കറിയ അബ്രഹാം, ജോസഫ് പി.ടി.,പി കെ മോഹനൻ, കെ ജനാർദ്ധനൻ, എൻ പി അബ്ദുൾ റഹ്മാൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ഹെൽത്ത് ഇൻസ്പെക്ടർ സജി.പി. ജോസഫ് ചടങ്ങിൽ നന്ദി പറഞ്ഞു.
No comments