ചായ്യോത്ത് പകൽ വീട് ഉത്ഘാടനം ചെയ്തു
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് ചായ്യോത്ത് പകൽ വീട് പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി ഉത്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. ശകുന്തള മുഖ്യാതിഥിയായിരുന്നു. വികസന സ്റ്റാൻഡിങ് ചെയർമാൻ സി എച്ച് അബ്ദുൽ നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി അജിത് കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജമ്മ ബെന്നി, ജില്ല സാമൂഹ്യനീതി ഓഫീസർ ആര്യ പി രാജ്, പഞ്ചായത്ത് മെമ്പർ കെ കൈരളി,മെഡിക്കൽ ഓഫീസർ ഡോക്ടർ മേഘപ്രിയ, പഞ്ചായത്ത് ആസൂത്രണ സമിതി അംഗം കെ കുമാരൻ, പഞ്ചായത്ത് വയോജന ക്ലബ്ബിന്റെ സെക്രട്ടറി അപ്പു മാസ്റ്റർ, വാർഡു വികസന സമിതി കൺവീനർ ടിവി രത്നാകരൻ, വാർഡ് വയോജന ക്ലബ്ബിന്റെ സെക്രട്ടറി ശ്രീധരൻ മാസ്റ്റർ, എച്ച് ഐ സുരേഷ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാർഡ് മെമ്പർ പി ധന്യ സ്വാഗതവും ഐ സി ഡി എസ് സൂപ്പർവൈസർ നീതു കെ ബാലൻ നന്ദിയും പറഞ്ഞു
No comments