ചിറ്റാരിക്കാൽ ഉപജില്ല വൈ.ഐ.പി ക്ലബ്ബിന്റെ ഉദ്ഘാടനം കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂളിൽ നടന്നു
ചിറ്റാരിക്കാൽ സബ് ജില്ലാ വൈ.ഐ.പി ക്ലബ്ബിന്റെ ഉദ്ഘാടനം കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂളിൽ വച്ച് നടന്നു.കരിമ്പിൽ ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ദീപാ ജോസഫ് പിയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ സുബ്രഹ്മണ്യൻ വി.വി. പരിപാടി ഉദ്ഘാടനം ചെയ്തു. വൈ.ഐ.പി ഇൻ ചാർജ് ജിതേഷ് പി ക്ലബ്ബിനെ കുറിച്ചുള്ള വിഷയാവതരണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ സജി പി ജോസ് സ്വാഗതവും വൈ.ഐ.പി സ്കൂൾ ഇൻ ചാർജ് ജിതിൻ ടി.വി നന്ദിയും പറഞ്ഞു.
No comments