സിപിഐ എം എളേരി ഏരിയ സമ്മേളനം സമാപന സമ്മേളനം ഇന്ന് സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്യും
ഭീമനടി : സിപിഐ എം എളേരി ഏരിയ സമ്മേളനം തുടങ്ങി. പ്ലാച്ചിക്കര ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ അപ്പുക്കുട്ടൻ അധ്യക്ഷനായി. കയനി ജനാർദനൻ പതാക ഉയര്‍ത്തി. ടി കെ സുകുമാരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ടി കെ ചന്ദ്രമ്മ രക്തസാക്ഷി പ്രമേയവും, പി കെ മോഹനൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി ജനാർദനൻ, എം രാജഗോപാലൻ എംഎല്‍എ, സാബു അബ്രഹാം, സി പ്രഭാകരൻ, മുൻ എം പി പി കരുണാകരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ആർ ചാക്കോ, സി ജെ സജിത്ത് എന്നിവർ സംസാരിച്ചു. സമ്മേളനം ഇന്ന് വൈകിട്ട് നാലിന് കൂരാംകുണ്ട് കേന്ദ്രീകരിച്ച് നടക്കുന്ന റെഡ് വളന്റീയർ മാർച്ചും പൊതുപ്രകടനത്തിനും ശേഷം പ്ലാച്ചിക്കര സമാപിക്കും. സമാപന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്യും
No comments