Breaking News

തേക്കടിയിൽ കശ്മീരി കടയുടമകൾ ഇസ്രയേൽ സഞ്ചാരികളെ അപമാനിച്ച് ഇറക്കിവിട്ടു


തേക്കടി: ഇസ്രയേലിൽ നിന്ന് തേക്കടി കാണാൻ എത്തിയ വിനോദ സഞ്ചാരികളെ അപമാനിച്ച് കാശ്മീരി കടയുടമകൾ. കരകൗശല വസ്തുക്കൾ വിൽക്കുന്ന കാശ്മീർ സ്വദേശികളുടെ കടയിൽ നിന്നാണ് ഇസ്രയേലുകാരെ ഇറക്കിവിട്ടത്.

സാധനങ്ങൾ വാങ്ങാൻ എത്തിയവർ ഇസ്രയേൽ സ്വദേശികൾ ആണെന്ന് അറിഞ്ഞതോടെ കടയുടമകൾ അപമാനിക്കുകയായിരുന്നുവെന്ന് മാതൃഭൂമി റിപ്പോർട്ട്. ഇരുകൂട്ടരും തമ്മിലുള്ള പ്രശ്നത്തിൽ സമീപത്തുള്ള മറ്റു കടയുടമകളും ഇടപെട്ടതോടെ ഇസ്രയേൽ സഞ്ചാരികളോടെ കാശ്മീരികൾ മാപ്പ് പറഞ്ഞു പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.

No comments