Breaking News

മാന്യ അയ്യപ്പ ക്ഷേത്ര കവർച്ച ; കർണ്ണാടക സ്വദേശി അറസ്റ്റിൽ


കാസർകോട് : മാന്യ, അയ്യപ്പ ഭജന മന്ദിരത്തിൽ നിന്ന് ആറു ലക്ഷം രൂപ വില മതിക്കുന്ന വെള്ളിയിൽ തീർത്ത വിഗ്രഹവും വെള്ളി ദുദ്രാക്ഷമാലയും പണവും കവർച്ച ചെയ്ത കേസിൽ ഒരാൾ പിടിയിൽ.

കർണ്ണാടക, കസബ താലൂക്കിലെ കൊയില, ആത്തൂർ, കളായി ഹൗസിലെ ഇബ്രാഹിം കലന്തർ എന്ന കെ. ഇബ്രാഹിമി നെയാണ് (42) ബദിയഡുക്ക

പോലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. നവംബർ നാലിന് പുലർച്ചെയാണ് ഭജനമന്ദിരത്തിൽ കവർച്ച നടന്നത്. അന്നു തന്നെ നെല്ലിക്കട്ട് ഗുരുദേവ ക്ഷേത്രം, പൊമ്പാച്ചി അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിലും കവർച്ച നടത്തിയ സംഘത്തിലും ഇബ്രാഹിം കലന്തർ ഉണ്ടായിരു ന്നതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു. കാസർകോട് പോലീസ് സബ്ഡിവിഷനിലെ എടനീർ വിഷ്ണുമംഗലം ക്ഷേത്രത്തിലാണ് സമീപകാലത്തെ ആദ്യത്തെ ക്ഷേത്രവർച്ച നടന്നത്. ഈ കേസിലെ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് മറ്റു മൂന്നിടങ്ങളിൽ കൂടി കവർച്ച നടന്നത്. പിന്നീട് കർണ്ണാടക, ബണ്ട്വാളിലും രണ്ടു ക്ഷേത്രങ്ങളിൽ സമാനമായ രീതിയിൽ ക്ഷേത്ര കവർച്ച നടന്നിരുന്നു. പോലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് കാസർകോട്ടെ ധനകാര്യ സ്ഥാപനം കൊള്ളയടിക്കാൻ ഒരു സംഘം എത്തുന്നുണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചത്. ഇതേതു ടർന്ന് നാട്ടുകാരുടെ സഹായത്തോടെ ജാഗ്രത പാലിക്കുന്ന തിനിടയിലാണ് ഞായറാഴ്ച വെളുപ്പിനു ഒരു സംഘം നമ്പർ പ്ലേറ്റില്ലാത്ത കാറിൽ സഞ്ചരിക്കുന്നതിനിടയിൽ ദൈഗോളിയിൽ വെച്ച് പോലീസിന്റെ പിടിയിലായത്.

മംഗലാപുരം കൊടിയുള്ളാലിലെ ഫൈസൽ, തുംകൂർ, ക ച്ചേരി മൊഗല്ലിയിലെ സയ്യിദ് അമാൻ എന്നിവരെ കയ്യോടെ പിടികൂടിയെങ്കിലും മറ്റു നാലുപേർ ഓടി രക്ഷപ്പെട്ടിരുന്നു. രക്ഷപ്പെട്ടവരിൽ ഒരാളാണ് ഇപ്പോൾ പിടിയിലായ ഇബ്രാഹിം കലന്തറെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

No comments